KeralaLatest NewsNews

കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: മൊഴി നൽകണമെന്ന് ശക്തിധരനോട് ആവശ്യപ്പെട്ട് പോലീസ്

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിൽ മൊഴി നൽകണമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ ഹാജരാകണമെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം.

Read Also: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: സെക്യൂരിറ്റി അറസ്റ്റിൽ

മൊഴി നൽകാൻ എത്തുന്ന കാര്യം അറയിക്കാമെന്ന് ശക്തിധരൻ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കന്റോൺമെന്റ് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല. അതേസമയം, കൈതോലപ്പായ പണം കടത്ത് പരാതിയിൽ ബെന്നി ബഹന്നാന്റെയും മൊഴി പോലീസ് രേഖപ്പെടുത്തും.

Read Also: സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്: തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കെ സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button