Latest NewsNewsInternational

അഞ്ജു ജോലിക്ക് പോയാല്‍ ഭര്‍ത്താവ് ഡേറ്റിങ് സൈറ്റില്‍, സാജുവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ കൈമാറി പൊലീസ്

തന്നേക്കാള്‍ 17 വയസ് കുറവായിരുന്ന അഞ്ജുവിനെ എപ്പോഴും സംശയമായിരുന്നുവെന്ന് സമ്മതിച്ച് ഭര്‍ത്താവ് സാജു

ലണ്ടന്‍: മലയാളി നഴ്‌സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് 40 വര്‍ഷം തടവ്. കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയില്‍ ചെലേവാലന്‍ സാജു (52)വിനെ നോര്‍ത്താംപ്ടന്‍ഷെയര്‍ കോടതിയാണ് ശിക്ഷിച്ചത്. ഭാര്യയെയും മക്കളെയും കൊന്നത് താനാണെന്ന് സാജു കോടതിയില്‍ സമ്മതിച്ചിരുന്നു. 2022 ഡിസംബറിലാണ് യുകെയില്‍ നഴ്‌സായ വൈക്കം സ്വദേശി അഞ്ജു (35), മക്കളായ ജാന്‍വി (നാല്), ജീവ (ആറ്) എന്നിവര്‍ കൊല്ലപ്പെട്ടത്.

Read Also: 32 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ

അതേസമയം സാജൂം ഡേറ്റിങ് സൈറ്റിലെ സ്ഥിരം സന്ദര്‍ശകനാണെന്ന് പൊലീസ് പറയുന്നു. സാജുവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭാര്യ ജോലിക്കു പോകുന്ന സമയത്ത് ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി ഇയാള്‍ തിരച്ചില്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ജു വിശ്വാസവഞ്ചന കാണിച്ചുവെന്ന സാജുവിന്റെ ആരോപണത്തിന് തെളിവില്ലെന്ന് പ്രോസിക്യൂട്ടര്‍ ജെയിംസ് ന്യൂട്ടന്‍-പ്രൈസ് കെസി കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നോര്‍ത്താംപ്ടന്‍ഷെയറിലെ കെറ്ററിങിലുള്ള വീട്ടില്‍ വച്ചാണ് അഞ്ജുവും രണ്ട് മക്കളും കൊലചെയ്യപ്പെട്ടത്. അഞ്ജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മക്കള്‍ മരിച്ചത്. മൂന്ന് പേരെയും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സാജുവിനെ അറസ്റ്റ് ചെയ്തിരുന്നു.

അഞ്ജുവിനു വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് സാജു പൊലീസിനോട് പറഞ്ഞത്. മദ്യ ലഹരിയില്‍ ഭാര്യയേയും മക്കളേയും കൊന്നു എന്നാണ് സാജുവിന്റെ മൊഴി. കെറ്ററിങില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു സഞ്ജു. ഇതേ സ്ഥലത്തു ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു സാജുവിനു ജോലി.

പ്രണയത്തിലായിരുന്ന സാജുവും അഞ്ജുവും 2012ലാണ് വിവാഹിതരായത്. 2021ലാണ് ഇരുവരും യുകെയിലേക്ക് മാറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button