Latest NewsKeralaNews

മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന: യുവാവ് പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് വിറ്റയാളിനെ എക്‌സൈസ് പിടികൂടി. നെയ്യാറ്റിൻകര പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്തു നിന്നാണ് ശാരദ മെഡിക്കൽ സ്റ്റോറിന്റെ ഉടമസ്ഥനായ റെനിത് വിവേകിനെ കഞ്ചാവ് വിറ്റതിന് അറസ്റ്റ് ചെയ്തത്.

Read Also: ഖാലിസ്ഥാന്‍ നേതാവിന്റെ മരണത്തില്‍ ആശയകുഴപ്പം: മരിച്ചെന്ന വാർത്തകൾക്കിടെ ഇന്ത്യൻ നയതന്ത്രജ്ഞരെ ഭീഷണിപ്പെടുത്തി വീഡിയോ

പള്ളിച്ചൽ സ്വദേശിയായ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബെഡ്‌റൂമിൽ നിന്ന് 2.231 ഗ്രാം എംഡിഎംഎയും കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൻ ആയിരുന്നു റെയിഡ്.

സംഘത്തിൽ ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്, പ്രസന്നൻ, ലിന്റോരാജ്, അഖിൽ, WCEO ജീന, ഡ്രൈവർ സുരേഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Read Also: പ്രാര്‍ത്ഥിക്കാനെന്ന പേരില്‍ വീടിനുള്ളില്‍ കയറി പീഡനം: വൈദിക വേഷത്തിൽ കറങ്ങുന്ന മോനി പിടിയിലാകുമ്പോൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button