Latest NewsNewsIndia

10 വയസുകാരന്റെ ശരീരമാസകലം മുറിവുകള്‍: മദ്രസ അദ്ധ്യാപകന്റെ ക്രൂരത, പരാതി

മന്ദ്‌സൗര്‍ സ്വദേശിയായ പത്ത് വയസുകാരന്റെ ശരീരമാസകലം മുറിവുകളാണ്.

രത്‌ലാം : പത്തുവയസുകാരനോട് മദ്രസ അദ്ധ്യാപകന്റെ ക്രൂരത. പഠനത്തില്‍ അശ്രദ്ധ കാട്ടിയെന്ന് ആരോപിച്ചായിരുന്നു മദ്രസ അദ്ധ്യാപകൻ കുട്ടിയെ മർദ്ദിച്ചത്. രത്‌ലാമിലെ വിരിയഖേഡി ഏരിയയിലെ ഗൗസിയ ഗരീബ് നവാസ് മദ്രസയിലെ അദ്ധ്യാപകൻ തൗഫിക് ഖാനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

read also: വിലക്കയറ്റം തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു: കെ സുരേന്ദ്രൻ

മന്ദ്‌സൗര്‍ സ്വദേശിയായ പത്ത് വയസുകാരന്റെ ശരീരമാസകലം മുറിവുകളാണ്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട് . കുട്ടിയുടെ ശരീരത്തില്‍ പാടുകള്‍ ശ്രദ്ധയിൽപ്പെട്ട വീട്ടുകാരാണ് പരാതി നൽകിയത്.

ഈ മദ്രസ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, ഭൂമി കയ്യേറിയാണ് ഇത് നിര്‍മ്മിച്ചതെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മദ്രസ ബോര്‍ഡില്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button