AlappuzhaKeralaLatest NewsNews

വെള്ളക്കെട്ട്: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

കുട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മട വീഴ്ചയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്

കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. അംഗനവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. കൂടാതെ, ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും അവധിയാണ്. അതേസമയം, മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Also Read: താരനകറ്റാൻ ഉപയോ​ഗിക്കാം വീട്ടിൽ തന്നെ ലഭ്യമായ ഈ ഹെയർപാക്കുകൾ

മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും കുട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങളിൽ മട വീഴ്ചയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാളെയും അവധി നൽകിയത്. വെള്ളക്കെട്ട് നിലനിൽക്കുന്നതിനാൽ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. കനത്ത മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button