MalappuramKeralaNattuvarthaLatest NewsNewsNews Story

‘സ്​ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം, ഏകീകൃത സിവിൽ കോഡിന് പകരം വേണ്ടത് വ്യക്തി നിയമങ്ങളുടെ പരിഷ്കരണം’:

മലപ്പുറം: വ്യക്​തിനിയമത്തിലെ സ്​ത്രീവിരുദ്ധ ആശയങ്ങൾ മാറ്റപ്പെടണമെന്ന് നിയമസഭാ സ്പീക്കർ എഎൻ ഷംസീർ. രാജ്യത്തിന്​ വേണ്ടത്​ ഏകീകൃത സിവിൽ ​കോഡ്​ അല്ലെന്നും വ്യക്​തി നിയമങ്ങളുടെ പരിഷ്കരണമാണെന്നും ഷംസീർ പറഞ്ഞു. മോദിയുടെ ഏക സിവിൽകോഡ്​ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ചേരിതിരിവും പ്രശ്നങ്ങളും സൃഷ്​ടിക്കാനുള്ളതാണെന്നും ഷംസീർ ആരോപിച്ചു.

‘സ്​ത്രീവിരുദ്ധ ആശയങ്ങൾ വ്യക്​തിനിയമത്തിൽ ഉണ്ടെങ്കിൽ അത്​ മാറ്റപ്പെടണം.
സ്​ത്രീക്കും പുരുഷനും തുല്യത ഉറപ്പുവരുത്തണം. വ്യക്തി നിയമ പരിഷ്കാരത്തിന്​ മുൻപ്​ ബന്ധപ്പെട്ട കക്ഷികളുമായി ചർച്ച ചെയ്യണം. അതില്ലാതെ ഒന്നും അടിച്ചേൽപ്പിക്കുന്നത്​ ശരിയല്ല..’ എഎൻ ഷംസീർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button