KottayamLatest NewsKeralaNattuvarthaNews

മൊ​​ബൈ​​ല്‍ ഫോ​ൺ മോ​​ഷ​​ണ​ക്കേ​​സി​​ല്‍ ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി പിടിയിൽ

ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ ഗോ​​പി​​ന്ദ് സിം​​ഗി(34)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

കോ​​ട്ട​​യം: മൊ​​ബൈ​​ല്‍ ഫോ​ൺ മോ​​ഷ​​ണ​ക്കേ​​സി​​ല്‍ ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​ പൊലീസ് പിടിയിൽ. ജാ​​ര്‍​ഖ​​ണ്ഡ് സ്വ​​ദേ​​ശി​​യാ​​യ ഗോ​​പി​​ന്ദ് സിം​​ഗി(34)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Read Also : നിയന്ത്രണം തെറ്റിയ കാർ രാവിലെ പിക്കപ്പിൽ ഇടിച്ചു, രാത്രി ട്രാൻസ്ഫോർമർ അടക്കം ആറ് പോസ്റ്റുകൾ ഇടിച്ചിട്ടു: സംഭവം പനമരത്ത്

ക​​ഴി​​ഞ്ഞ ദി​​വ​​സം വൈ​​കു​​ന്നേ​​രം ആ​​റി​​നു കോ​ട്ട​യം ഗു​​ഡ് ഷെ​​പ്പേ​​ര്‍​ഡ് പ​​ള്ളി​​യി​​ല്‍ പ്രാ​​ര്‍ത്ഥ​​ന​​യ്ക്കാ​​യെ​​ത്തി​​യ പെ​​ണ്‍​കു​​ട്ടി​​യു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ ഇ​​യാ​​ള്‍ മോ​​ഷ്ടി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു. കു​​ര്‍​ബാ​​ന​​യ്ക്ക് പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ പെ​​ണ്‍​കു​​ട്ടി സ​​മീ​​പം ഇ​​രു​​ന്ന ഡെ​​സ്‌​​കി​​ല്‍ മൊ​​ബൈ​​ല്‍ ഫോ​​ണ്‍ വ​​ച്ച​​തി​​നു​​ശേ​​ഷം പ്രാ​​ര്‍​ത്ഥി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ ഇ​​യാ​​ള്‍ പി​​ന്നി​​ല്‍നി​​ന്നു മൊ​​ബൈ​​ല്‍ ഫോ​​ണ്‍ മോ​​ഷ്ടി​​ച്ച് ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

Read Also : ക്ഷേത്രദർശനത്തിന് പോയ വീട്ടിലെ നൂറോളം പവൻ മോഷ്ടിച്ച ഷെഫീക്ക് സ്ഥിരം കുറ്റവാളി, വൃദ്ധയെ ബലാത്സംഗം ചെയ്ത കേസിലും പ്രതി

പ​​രാ​​തി​​യുടെ അടിസ്ഥാനത്തിൽ കോ​​ട്ട​​യം ഈ​​സ്റ്റ് പൊ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും മോ​​ഷ്ടാ​​വി​​നെ ക​​ണ്ടെ​​ത്തി പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button