ThrissurNattuvarthaLatest NewsKeralaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് പിടിയിൽ

മാ​ള പി​ണ്ടാ​ണി വ​ട​ക്കേ​ട​ത്ത് ശ്യാം​ലാ​ലി​നെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്

ഇ​രി​ങ്ങാ​ല​ക്കു​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​ള പി​ണ്ടാ​ണി വ​ട​ക്കേ​ട​ത്ത് ശ്യാം​ലാ​ലി​നെ​യാ​ണ് (26) അറസ്റ്റ് ചെയ്തത്. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഐ​ശ്വ​ര്യ ഡോ​ങ്ഗ്രേ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​കെ. ഷൈ​ജു ആണ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

2019-ലാ​ണ്​ കേസിനാസ്പദമായ സം​ഭ​വം. പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ പ്ര​തി പ​ല​പ്പോ​ഴാ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. പി​ന്നീ​ട് പ​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് പെ​ൺ​കു​ട്ടി​യെ​യും കു​ടും​ബ​ത്തെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി. മ​ദ്യ​പി​ച്ച് ഫോ​ണി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും പെ​ൺ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ക്കാ​നും ശ്ര​മി​ച്ചു.

Read Also : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് വനിതാഡ്രൈവര്‍ക്ക് ദാരുണാന്ത്യം:മൂന്നു കുട്ടികൾക്ക് പരിക്ക്

പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയ പ​രാ​തിയിൽ കേ​സെ​ടു​ത്ത​തോ​ടെ ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് മു​ങ്ങു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ ഇ​യാ​ൾ പൊ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തു​മെ​ന്ന്​ സം​ശ​യി​ച്ച് ര​ഹ​സ്യ​മാ​യി നാ​ട്ടി​ലെ​ത്തി ഒ​ളി​ച്ച്​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സം​ഘം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഇയാളെ പിടികൂടിയത്.​

മാ​ള ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ൻ ശ​ശി, എ​സ്.​ഐ നീ​ൽ ഹെ​ക്ട​ർ ഫെ​ർ​ണ്ടാ​സ്, എ.​എ​സ്.​ഐ സു​മ​ൽ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഇ.​എ​സ്. ജീ​വ​ൻ, ജി​ബി​ൻ ജോ​സ​ഫ്, സി.​പി.​ഒ കെ.​എ​സ്. ഉ​മേ​ഷ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button