Latest NewsNewsBusiness

ആസ്തി കുത്തനെ ഇടിഞ്ഞു! ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും ബൈജു രവീന്ദ്രൻ പുറത്തേക്ക്

100 കോടി ഡോളർ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി വിശേഷിപ്പിക്കുക

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്. 2022 ഒക്ടോബറിൽ ഫോബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ 28,800 കോടി രൂപയുടെ ആസ്തിയുമായി ബൈജു രവീന്ദ്രൻ 54-ാം സ്ഥാനത്ത് എത്തിയിരുന്നു. ഈ പട്ടികയിൽ നിന്നാണ് ഒരു വർഷത്തിനുള്ളിൽ ബൈജു രവീന്ദ്രൻ പുറത്താകുന്നത്.

വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസിൽ ബൈജു രവീന്ദ്രന് 18 ശതമാനം ഓഹരികളാണ് ഉള്ളത്. നിലവിലെ മൂല്യം വച്ച് കണക്കാക്കിയാൽ, അത്രയും ഓഹരികളുടെ മൂല്യം 100 കോടി ഡോളറിൽ താഴെയാണ്. കൂടാതെ, കഴിഞ്ഞ വർഷം എടുത്തിട്ടുള്ള വായ്പകൾ കൂടി പരിഗണിക്കുമ്പോൾ ആകെ ആസ്തി 47.5 കോടി ഡോളറാണ്. 100 കോടി ഡോളർ ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി വിശേഷിപ്പിക്കുക.

Also Read: ഷാ​പ്പി​ന് മു​ന്നി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ൻ കു​ത്തേ​റ്റ് മ​രി​ച്ച​നി​ല​യി​ല്‍ : ഒരാൾ പിടിയിൽ

2020-ൽ ഫോബ്സ് പട്ടികയിൽ ഇടം നേടുന്ന വേളയിൽ ബൈജൂസിന് 180 കോടി ഡോളറിന്റെ ആസ്തി ഉണ്ടായിരുന്നു. പിന്നീട് ഇവ ഘട്ടം ഘട്ടമായാണ് ഇടിഞ്ഞത്. കമ്പനിയുടെ അതിവേഗത്തിലുള്ള വളർച്ചയാണ് പ്രതിസന്ധിക്കിടയാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button