Latest NewsIndiaNews

ഇത് യാന: കുഞ്ഞിന്റെ ചിത്രവുമായി സ്വവര്‍ഗ ദമ്പതികളായ ആദിത്യയും അമിതും

സറോഗസിയിലൂടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്

തങ്ങളുടെ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച്‌ സ്വവര്‍ഗ ദമ്പതികളായ ആദിത്യ മദിരാജുവും അമിത് ഷായും. ഇൻസ്റ്റഗ്രാമിൽ ലോകമേ, കാണൂ ഞങ്ങളുടെ യാനയെ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ഇവർ പങ്കുവെച്ചത്. സറോഗസിയിലൂടെയാണ് പെണ്‍കുഞ്ഞ് ജനിച്ചതെന്നും കുഞ്ഞിന്റെ പേര് യാന ഷാ മദിരാജു എന്നാണെന്നും സോഷ്യല്‍ മീഡിയയിലൂടെ ഇവർ അറിയിച്ചിരുന്നു.

read also: സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു: ടോയിലറ്റിൽ കുടങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം

കര്‍ണാടക സ്വദേശിയാണ് ആദിത്യ. ഗുജറാത്ത് അമേരിക്കൻ വംശജനായ അമിതുമായി 2019ലാണ് ആദിത്യ വിവാഹിതനായത്. അമേരിക്കയില്‍ വെച്ച്‌ ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button