KottayamNattuvarthaLatest NewsKeralaNews

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്

ഏറ്റുമാനൂര്‍: നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പായ്ക്കറ്റുകളുമായി യുവാവ് പൊലീസ് പിടിയിൽ. അരുവിത്തറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കൽ വീട്ടിൽ സഫ്‌വാൻ സലീം (28) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ജിദ്ദയിലെ മലയാളി ഫുട്‌ബോള്‍ താരം ഷാഹിദിന് ദാരുണാന്ത്യം

ഏറ്റുമാനൂർ പാലാ റോഡിൽ കട്ടച്ചിറ കുരിശുപള്ളി ഭാഗത്താണ് സംഭവം. ഇയാൾ ഹാൻസ് വില്പന നടത്തുന്നതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, ഏറ്റുമാനൂർ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാൻസ് പായ്ക്കറ്റുകള്‍ പൊലീസ് കണ്ടെടുക്കുകയും ചെയ്തു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്. ഐ ബെന്നി തോമസ്, എ.എസ്.ഐ സിനോയ് മോൻ, സി.പി.ഓമാരായ ഡെന്നി പി.ജോയ്, പ്രവീൺ പി.നായർ, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button