ThiruvananthapuramKeralaNattuvarthaLatest NewsNews

യോഗ്യതാ ടെസ്റ്റ്‌ പാസാകാതെ തന്നെ ഡോക്ടറായി പ്രാക്ടീസ് നടത്തി: ചിറയിന്‍കീഴ് സ്വദേശിനി പിടിയില്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ ഡോക്ടറായി പ്രാക്ടീസ് നടത്തി നടത്തിയ യുവതി അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എംഎസ് ബിൽഡിംഗിൽ മുരുകേശ്വരിയെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കവേയാണ് പിടിയിലായത്. ഉക്രയിനില്‍ നിന്ന് മെഡിക്കൽ ബിരുദം നേടിയ മുരുകേശ്വരി ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല.

പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ സംഭവം തീവ്രവാദം, കൈവെട്ട് കേസില്‍ നിരീക്ഷണങ്ങളുമായി കോടതി

മുരുകേശ്വരി കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്നു. ആയിരക്കണക്കിന് പേരെയാണ് മുരുകേശ്വരി ചികിത്സിച്ചത്. അസുഖം വരുമ്പോള്‍ നല്‍കുന്ന സാധാരണ മരുന്നുകള്‍ മാത്രമാണ് ഇവര്‍ എഴുതുന്നത്. പിന്നീട്, സംശയം തോന്നി പരാതി വന്നതോടെയാണ് മുരുകേശ്വരി പിടിയിലായത്.

കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മാർച്ച് മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു. കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് യുവതിക്കെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് തിരുന്നൽവേലിയിൽ നിന്നും അറസ്റ്റില്‍ ആയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button