Latest NewsNewsIndia

അയോധ്യയിലെ റോഡുകളിൽ ഉയരുക 25 രാമസ്തംഭങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും

രാമസ്തംഭ നിർമ്മാണത്തിനായി 2.10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്

ശ്രീരാമ ജന്മഭൂമിയായ അയോധ്യയിലെ റോഡുകളിൽ രാമസ്തംഭങ്ങൾ ഉടൻ സ്ഥാപിക്കും. അടുത്ത വർഷം രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കുന്നതിന് മുന്നോടിയാണ് റോഡുകളിൽ രാമസ്തംഭങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. നയാഘട്ടിലെ സഹദത്ഗഞ്ചിനും ലതാ മങ്കേഷ്കർ ചൗക്കിനുമിടയിൽ 17 കിലോമീറ്റർ നീളമുള്ള ധമന റോഡിന് കുറുകയാണ് രാമസ്തംഭങ്ങൾ സ്ഥാപിക്കുക. 25 രാമസ്തംഭങ്ങളാണ് ഇത്തരത്തിൽ നിർമ്മിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ അയോധ്യ വികസന അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.

ലക്നൗ-അയോധ്യ ദേശീയപാതയെ രാമ ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളായ റാംപഥും, ധരം എന്നീ പാതകളെയാണ് രാമസ്തംഭങ്ങൾ പണിയുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 20 അടി ഉയരത്തിലും 5 അടി ചുറ്റളവിലുമാണ് തൂണുകൾ നിർമ്മിക്കുക. രാമസ്തംഭത്തിന് അനുയോജ്യമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതിന് അന്തിമരൂപം നൽകിയിട്ടുണ്ട്.

Also Read: നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ക്ഷേത്രങ്ങളിലെ ചുവരുകളിൽ കാണപ്പെടുന്ന സങ്കീർണമായ കൊത്തുപണികൾക്ക് സമാനമായാണ് രാമസ്തംഭത്തിലെയും രൂപങ്ങൾ നിർമ്മിക്കുക. രാമസ്തംഭ നിർമ്മാണത്തിനായി 2.10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button