സിന്ധ് നദിയിലേക്ക് സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു, 8 പേർക്ക് പരിക്ക്

പരിക്കേറ്റ ജവാൻമാരെ ബാൾട്ടലിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്

ജമ്മു കാശ്മീരിലെ സിന്ധ് നദിയിലേക്ക് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. വാഹനാപകടത്തിൽ 8 സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു. സോൻമരാഗിലെ നീൽഗ്ര ബൽത്താലിനു സമീപമാണ് അപകടം നടന്നത്. ബാൽട്ടലിലേക്ക് വരികയായിരുന്നു സൈനിക സംഘമാണ് അപകടത്തിൽപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ടതോടെ നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

സിആർപിഎഫും ജമ്മുകാശ്മീർ പോലീസും സ്ഥലത്തെത്തി നദിയിൽ വീണവരെ രക്ഷിച്ചു. പരിക്കേറ്റ ജവാൻമാരെ ബാൾട്ടലിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അറിയിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സിആർപിഎഫ് അധികൃതർ വെളിപ്പെടുത്തി.

Also Read: ചക്ക പറിക്കുന്നതിനിടെ മരത്തിൽനിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യ‌ം

Share
Leave a Comment