KeralaLatest NewsNews

മരണം ഉറപ്പാക്കുന്നതുവരെ പിന്തുടർന്ന്  കുത്തിയെന്ന് പ്രതി: ശരീരത്തിൽ 12 കുത്തുകൾ, ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന്

കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച തുറവുർ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകൾ. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.

ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു രോഗിയായ അമ്മക്ക് കൂട്ടിരിപ്പിനെത്തിയ ലിജിയെ മുൻ സുഹൃത്തായ മഹേഷ് ആശുപത്രിയിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. സ്കൂൾ കാലം മുതലുള്ള സൗഹൃദം ലിജി അവസാനിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് മഹേഷ് പൊലീസിന് നൽകിയിട്ടുള്ള മൊഴി.

കസ്റ്റഡിയിലുള്ള പ്രതി മഹേഷിനെ പൊലീസ് ഇന്ന് അങ്കമാലി ഒന്നാം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകത്തിനുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button