PalakkadLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി

തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി വാ​ട​ക​ക്ക് കൊ​ടു​ത്ത​താ​ണ് വീ​ട്

കു​ഴ​ൽ​മ​ന്ദം: തേ​ങ്കു​റി​ശ്ശി-​തെ​ക്കേ​ത്ത​റ​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച ആ​യി​രം ലി​റ്റ​ർ സ്പി​രി​റ്റ് എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ജി​ത്ത്, മോ​ഹ​ൻ​ദാ​സ്, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ അ​റ​സ്റ്റിലായി.

Read Also : തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും നന്ദി പറഞ്ഞ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി

തേ​ങ്കു​റു​ശ്ശി സ്വ​ദേ​ശി വാ​ട​ക​ക്ക് കൊ​ടു​ത്ത​താ​ണ് വീ​ട്. ചി​റ്റൂ​രി​ലെ തോ​പ്പു​ക​ളി​ലേ​ക്ക് ന​ൽ​കാ​ൻ തൃ​ശൂ​രി​ൽ നി​ന്നാ​ണ് സ്പി​രി​റ്റ് എ​ത്തി​ച്ച​തെ​ന്ന് പി​ടി​യി​ലാ​യ​വ​ർ എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. 35 ലി​റ്റ​റി​ന്‍റെ ക​ന്നാ​സു​ക​ളി​ലാ​ക്കി​യാ​ണ് സ്പിരിറ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ണം പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ ക​ന്നാ​സി​ന്‍റെ അ​ട​പ്പ് ബ​ലൂ​ൺ ചേ​ർ​ത്താ​ണ് അടച്ചിരു​ന്ന​ത്.

കു​ഴ​ൽ​മ​ന്ദം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. ശ​ങ്ക​ർ പ്ര​സാ​ദ്, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​സി. മ​നോ​ഹ​ര​ൻ, ബെ​ന്നി കെ. ​സെ​ബാ​സ്റ്റ്യ​ൻ, എ​സ്. മ​ൻ​സൂ​ർ അ​ലി, എം. ​സ​തീ​ഷ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ. ശ​ശി​കു​മാ​ർ, ആ​ർ. ക​ണ്ണ​ൻ, ടി.​പി. പ്ര​സാ​ദ്, സി. ​ഗി​രീ​ഷ്, എ​സ്. സു​ജി​ത്ത്കു​മാ​ർ, വ​നി​ത സി.​എ.​ഒ വി. ​ബി​ന്ദു എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button