NewsTechnology

വിപണി കീഴടക്കാൻ ആപ്പിൾ മാക്ബുക്ക് പ്രോ എത്തി, പ്രധാന ഫീച്ചറുകൾ ഇവയാണ്

16 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്

പ്രീമിയം റേഞ്ചിൽ ലാപ്ടോപ്പുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ആപ്പിൾ. ഇത്തവണ ലാപ്ടോപ്പ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ മാക്ബുക്ക് പ്രോയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ലാപ്ടോപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ആപ്പിൾ നൽകിയിരുന്നെങ്കിലും, ജൂൺ 6-നാണ് ഇവ വിപണിയിൽ പുറത്തിറക്കിയത്. ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2560×1600 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 16 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 2.1 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് പ്രോയുടെ വിപണി വില 2,10,990 രൂപയാണ്.

Also Read: മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button