KottayamKeralaNattuvarthaLatest NewsNews

മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം

മാ​ന്നാ​ന​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്

ഏ​റ്റു​മാ​നൂ​ർ: റോ​ഡ​രി​കി​ൽ അ​ടു​ക്കി വ​ച്ചി​രു​ന്ന മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം. മാ​ന്നാ​ന​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ ഒ​രു യാ​ത്ര​ക്കാ​രി കൂ​ടി കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യ്ക്കു കേ​ടു​പാ​ടു​ക​ളു​ണ്ട്.

Read Also: കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് തർക്കം: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു

ഏ​റ്റു​മാ​നൂ​ർ ത​വ​ള​ക്കു​ഴി​യി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. പെ​ട്ടി​ക​ളി​ൽ ഇ​ടി​ച്ച് നി​ന്നി​രു​ന്നി​ല്ലെ​ങ്കി​ൽ കാ​ർ സ​മീ​പ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ വീ​ണ് വ​ൻ അ​പ​ക​ടം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​രു​ന്ന പെ​ട്ടി ​ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച​ശേ​ഷ​മാ​ണ് കാ​ർ മീ​ൻ പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. കാ​ർ തി​രി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button