KeralaLatest News

തലച്ചോറിലെ അണുബാധയെ തുടർന്ന് മരിച്ച 13 കാരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത് ക്രൂര ലൈംഗിക പീഡനം

പത്തനംതിട്ട: പതിമൂന്നുകാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പീഡനത്തിന് ഇരയായ പെൺകുട്ടി പിന്നീട് മെനഞ്ചൈറ്റിസ് ബാധയെ തുടർന്ന് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പെൺകുട്ടി നിരന്തര പീഡനത്തിന് ഇരയായ വിവരം പോലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കീഴ്വായ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കുമളി തോട്ടയ്ക്കാട് വില്ലേജിൽ കൈലാസ മന്ദിരത്തിൽ വിഷ്ണു സുരേഷി (26) നെ മാർച്ച് മാസത്തിൽ ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥ്‌ അറസ്റ്റ് ചെയ്തിരുന്നു.

ജൂൺ 20നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. തുടർന്ന് സാക്ഷിമൊഴികളും പെൺകുട്ടിയുടെ മൊബൈൽ നമ്പറും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് ജിബിൻ ജോണിന്റെ അറസ്റ്റിൽ കലാശിച്ചത്. കുന്നന്താനം പാലയ്ക്കാത്തകിടി മഠത്തിൽ കാവ് ക്ഷേത്രത്തിന് സമീപം ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഇട്ടി എന്ന് വിളിക്കുന്ന ജിബിൻ ജോണി (26) നെയാണ് തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

പിടിയിലായ ജിബിൻ ജോണിന്റെ മൊബൈൽ ഫോണിൽനിന്ന് 20ലധികം പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അടക്കം ലഭിച്ചതായി പോലീസ് പറഞ്ഞു.10 മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ചു വരികയാണെന്ന് ഡിവൈഎസ്പി പറഞ്ഞു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കീഴ്വായ്പൂർ എസ്ഐ ഫാസിൽ, ശാന്തൻ, ശരത്, ഗിരീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പീഡന ശേഷം അധികകാലം കഴിയും മുൻപ് മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞശേഷമാണ് പെൺകുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് പ്രവേശിപ്പിച്ചത്. സ്ഥിതി മനസിലാക്കിയ അധികൃതർ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പ്രകാരം, കുട്ടി ലൈംഗിക ആക്രമണത്തിന് വിധേയയായതായി തെളിഞ്ഞു. തുടര്‍ന്ന് ഒമ്പതിന് രാത്രി 9.30 ന് മരണം സംഭവിച്ചു.

അസ്വാഭാവിക മരണത്തിന് എസ്ഐ ബിഎസ് ആദര്‍ശ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് ഏറ്റെടുത്തു. പിന്നീട് കുട്ടിയുടെയും മാതാവിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

പെണ്‍കുട്ടിയുടെ ഫോണിലേക്ക് മറ്റൊരു ഫോണില്‍നിന്ന് 29 കോളുകള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ട അന്വേഷണസംഘം, ആ ഫോണ്‍ നമ്പരില്‍ അന്വേഷണം കേന്ദ്രീകരിച്ചു. അങ്ങനെയാണ് ആദ്യം അറസ്റ്റിലായ പ്രതി വിഷ്ണു സുരേഷിലേക്ക് പോലീസ് എത്തിയത്. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളും കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും യുവാവ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും വെളിപ്പെട്ടു.

2022 ഓഗസ്റ്റ് 16ന് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് നിരന്തരം വിളിക്കുകയും അടുപ്പത്തിലാവുകയും ചെയ്തു. ഓഗസ്റ്റ് 19ന് വിഷ്ണുവിന്റെ ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചില്‍ കൊണ്ടുപോയി. തിരികെ കുട്ടി താമസിക്കുന്ന വീട്ടിലെത്തി. കുട്ടി തനിച്ചായപ്പോള്‍ വീട്ടിലെ മുറിക്കുള്ളില്‍ വെച്ചാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button