CinemaLatest NewsBollywoodNewsIndiaEntertainment

‘കൊടുങ്കാറ്റിന് മുമ്പേ വരുന്ന ഇടിമുഴക്കമാണ് അവള്‍’: തോക്കുമായി നയന്‍താര, ‘ജവാന്‍’ ലോഡിങ്

ചെന്നൈ: ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആക്ഷന്‍ പാക്ക്ഡ് ചിത്രമായാണ് ജവാൻ തിയേറ്ററുകളിലേക്കെത്തുന്നത്. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി അടുത്തിടെ വന്ന പ്രിവ്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോഴെ നയന്‍താരയുടെ കൂള്‍ മാസ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.

നയന്‍താരയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍. കയ്യില്‍ തോക്കുമായി, കൂളിംഗ് ഗ്ലാസ് ധരിച്ച് മാസ് ആയി നില്‍ക്കുന്ന നയന്‍താരയാണ് പോസ്റ്ററിലുള്ളത്. ‘കൊടുങ്കാറ്റിന് മുമ്പേ വരുന്ന ഇടിമുഴക്കമാണ് അവള്‍’ എന്നാണ് ക്യരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ഷാരൂഖ് കുറിച്ചത്. സെപ്റ്റംബര്‍ 7ന് ആണ് ജവാന്‍ സിനിമ റിലീസിനൊരുങ്ങുന്നത്.

പിന്നാലെ, ആശംസയുമായി എത്തിയത് നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവനാണ്. സോളോ പോസ്റ്റർ റിലീസ് ചെയ്തയുടന്‍, വിഘ്നേശ് തന്റെ ഭാര്യയ്ക്കായി ഒരു ആശംസ ട്വീറ്റ് ഇട്ടു. ഷാരൂഖ് ഖാന്‍റെ ആരാധികയില്‍ നിന്നും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പടത്തില്‍ അഭിനയിക്കാന്‍ കഴിയുക എന്നത് പ്രചോദനമുണ്ടാക്കുന്ന ഒരു യാത്രയാണ് അതില്‍ അഭിമാനമുണ്ടെന്നാണ് വിഘ്നേശിന്‍റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button