KeralaLatest NewsNews

ഗുണനിലവാരത്തിൽ പിന്നോട്ട്! 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പന നിർത്തിവെച്ച് എക്സൈസ്

വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച് മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു

കൊച്ചി: ജവാൻ റമ്മിന്റെ വിൽപ്പന നിർത്തിവച്ച് എക്സൈസ്. ഗുണനിലവാരം കുറഞ്ഞെന്ന് കണ്ടെത്തിയതോടെയാണ് നടപടി. 17 ബാച്ച് ജവാൻ റമ്മിന്റെ വിൽപ്പനയാണ് നിർത്തിവച്ചത്. പരിശോധനയ്ക്കിടെ റമ്മിൽ തരി കണ്ടെത്തിയിരുന്നു. വരാപ്പുഴ വാണിയക്കാട് ഷോപ്പിൽ വിൽപ്പനയ്ക്ക് എത്തിച്ച മദ്യക്കുപ്പികളിലാണ് ആദ്യം നിലവാര പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിൽ ഈ ഷോപ്പിലെ 8 ബാച്ചുകളിലെ മദ്യത്തിനും ഗുണനിലവാരമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

വരാപ്പുഴ ഷോപ്പിലും ഒന്‍പത് ബാച്ച് മദ്യത്തില്‍ തരികള്‍ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് മറ്റ് വിൽപ്പന കേന്ദ്രങ്ങളിലും ജവാന്‍ റം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗ കാലാവധി കഴിഞ്ഞ മദ്യത്തിലാണ് സാധാരണ തരികള്‍ കാണാറുള്ളത്. ബോട്ട്‌ലിംഗിലെ അപാകവും ഇതിനു ഇടയാക്കും. ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ ജവാന്‍ റം പെട്ടെന്നു വിറ്റു തീരാറുണ്ട്. കുപ്പിയില്‍ നിറച്ച സമയത്തെ വീഴ്ചയാണോ എന്നു പരിശോധിക്കുന്നുണ്ട്. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.

Also Read: അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് ഞെട്ടിക്കുന്നത്, ദശകോടികളും കിലോക്കണക്കിന് സ്വർണ്ണവും വെള്ളിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button