KeralaLatest NewsNews

മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു

തെരുവ് നായ മൃതദേഹം കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയായിരുന്നു.

തിരുവനന്തപുരം: മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു. .മാമ്പള്ളി പള്ളിക്ക് പുറക് വശത്തെ തീരത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരു പാവയുടെ രൂപത്തിലായിരുന്നതിനാൽ പ്രദേശവാസികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയായിരുന്നു.

read also: കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, മരണ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സംഘം

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button