KasargodLatest NewsKeralaNattuvarthaNews

കഞ്ചാവ് കാറിൽ കടത്താൻ ശ്രമം: മുൻ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ് (43) ആണ് അറസ്റ്റിലായത്

കാസർ​ഗോഡ്: കാഞ്ഞങ്ങാട് മുൻ ആംബുലൻസ് ഡ്രൈവർ കഞ്ചാവുമായി പിടിയിൽ. മടിക്കൈ മൂന്ന റോഡ് നെല്ലാം കുഴി ഹൗസിൽ മനോജ്‌ തോമസ് (43) ആണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന 1.3 കിലോ കഞ്ചാവുമായിട്ടാണ് ഇയാൾ പിടിയിലായത്.

Read Also : ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം, അഞ്ച് പൊലീസുകാരടക്കം 15 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

ചൊവ്വാഴ്ച രാത്രി ദേശീയപാതയിൽ ക്രൈസ്റ്റ് സ്കൂളിന് സമീപം നടത്തിയ പരിശോധനയിലാണിയാൾ പിടിയിലായത്. കാസർ​ഗോഡ് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്റേഷൻ ക്ലീൻ കാസർ​ഗോഡിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ. പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ രജീഷ്, മനു, ജ്യോതിഷ് എന്നിവരും സംബന്ധിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button