KollamKeralaNattuvarthaLatest NewsNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് യു​വാ​വിനും യുവതിക്കും ദാരുണാന്ത്യം

ആ​ല​പ്പു​ഴ ചെ​റു​ക​ര കാ​വാ​ലം ചെ​ട്ടി​ച്ചി​റ സാ​ബു​വി​ന്‍റെ മ​ക​ള്‍ എ​സ്. ശ്രു​തി (25), കോ​ഴി​ക്കോ​ട് പീ​ക്കി​ലോ​ട് ന​ന്മ​ണ്ട മേ​ലേ പി​ലാ​ത്തോ​ട്ട​ത്തി​ല്‍ അ​ബ്ദു​ല്‍ ജ​മാ​ലി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് നി​ഹാ​ല്‍ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാരാ​യ യു​വ​തി​യും യു​വാ​വും മ​രി​ച്ചു. ആ​ല​പ്പു​ഴ ചെ​റു​ക​ര കാ​വാ​ലം ചെ​ട്ടി​ച്ചി​റ സാ​ബു​വി​ന്‍റെ മ​ക​ള്‍ എ​സ്. ശ്രു​തി (25), കോ​ഴി​ക്കോ​ട് പീ​ക്കി​ലോ​ട് ന​ന്മ​ണ്ട മേ​ലേ പി​ലാ​ത്തോ​ട്ട​ത്തി​ല്‍ അ​ബ്ദു​ല്‍ ജ​മാ​ലി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് നി​ഹാ​ല്‍ (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ‘ഇന്ത്യ’ എന്ന പേര് ബ്രിട്ടീഷുകാരുടെ സംഭാവനയെന്ന് ഹിമന്ദ ബിശ്വ ശര്‍മ,ഇത് സ്വന്തം ബോസിനോട് പറഞ്ഞാല്‍മതിയെന്ന് ജയറാം രമേശ്

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.45-ന് ​ദേ​ശീ​യപാ​ത​യി​ല്‍ കാ​വ​നാ​ടി​ന് സ​മീ​പം കൊ​ല്ലം ബൈ​പാ​സ് തു​ട​ങ്ങു​ന്ന ആ​ല്‍​ത്ത​റ​മൂ​ട് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു​നി​ന്നും ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദി​ശ തെ​റ്റി​ച്ചാ​ണ് എ​ത്തി​യ​ത്.​

മൃ​ത​ദേ​ഹ​ങ്ങ​ള്‍ ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button