KollamKeralaNattuvarthaLatest NewsNews

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: ര​ണ്ട് യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം, മൂ​ന്ന് പേ​ർ​ക്ക് പരിക്ക്

പാ​രി​പ്പ​ള്ളി​പാ​മ്പു​റം സ്മൃ​തി നി​ല​യ​ത്തി​ൽ വി​ഘ്നേ​ഷ് (25), പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ ബിഎ​സ് ഭ​വ​നി​ൽ സു​ബി​ൻ സു​ന്ദ​രേ​ശ​ൻ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

ചാ​ത്ത​ന്നൂ​ർ: ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. പാ​രി​പ്പ​ള്ളി​പാ​മ്പു​റം സ്മൃ​തി നി​ല​യ​ത്തി​ൽ വി​ഘ്നേ​ഷ് (25), പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം ഒ​ഴു​കു​പാ​റ ബിഎ​സ് ഭ​വ​നി​ൽ സു​ബി​ൻ സു​ന്ദ​രേ​ശ​ൻ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​ഴു​കു​പാ​റ പോ​ള​ച്ചി​റ താ​ഴ​തി​ൽ വീ​ട്ടി​ൽ രാ​ഹു​ൽ(27) ചി​റ​ക്ക​ര​ത്താ​ഴം ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​ൻ (20) ചി​റ​ക്ക​ര​ത്താ​ഴം പു​തു​വി​ള വീ​ട്ടി​ൽ ഷി​ജി​ൻ (23) എ​ന്നി​വ​ർക്കാ​ണ് പ​രി​ക്കേറ്റ​ത്.

Read Also : ഗുണ്ടാസംഘത്തിൻ്റെ അക്രമത്തിനിരയായി അമ്പാടി കൊല്ലപ്പെട്ട സംഭവം ആർഎസ്എസിൻ്റെ തലയിൽ കെട്ടി വെക്കാൻ ശ്രമം:സന്ദീപ് വാചസ്പതി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടോടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​ര​വൂ​ർ – പാ​രി​പ്പ​ള്ളി റോ​ഡി​ൽ കോ​ട്ടുവ​ൻ​കോ​ണം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. എ​തി​ർ ദി​ശ​ക​ളി​ൽ നി​ന്നും വ​ന്ന​ ബൈ​ക്കു​ക​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സു​ബി​ൻ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് മ​രിക്കുകയായിരുന്നു. വി​ഘ്നേ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​മ​ട​ഞ്ഞു. ശ​ബ​ദം കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രും പ​ര​വൂ​ർ പൊലീ​സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്യു​ന്ന അ​നി​ൽ കു​മാ​റി​ന്‍റേ​യും ലി​സി​യു​ടെ​യും മ​ക​നാ​ണ് വി​ഘ്നേ​ഷ്. സ​ഹോ​ദ​രി ആ​ർ​ദ്ര. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ നടന്നു. സു​ന്ദ​രേ​ശ​ൻ പി​ള്ള​യു​ടെ​യും ബി​ന്ദു​വി​ന്‍റേ​യും മ​ക​നാ​ണ് സുബിൻ. ഭാ​ര്യ ശ്രു​തി. സ​ഹോ​ദ​ര​ൻ അ​ബി​ൻ. സു​ബി​ൻ എച്ച്ഡിഎ​ഫ്സി ​ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button