കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം

ബംഗളൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ഗുണ്ടാ ആക്രമണം. ബംഗളൂരുവിലാണ് കെ സ്വിഫ്റ്റ് ബസിനെതിരെ ആക്രമണം ഉണ്ടായത്. ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയായിരുന്നു. ബംഗളൂരു ഇലക്ട്രിസിറ്റി സിറ്റി ടോൾ ബൂത്തിന് സമീപം ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണം നടന്നത്.

Read Also: എഴുപത്തിരണ്ടാം വയസ്സിലും കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണീവിജയം: മമ്മൂട്ടിയെക്കുറിച്ച്‌ ഹരീഷ്

ബംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്വിഫ്റ്റ് ഗജരാജ ബസ്. ബൈക്കിന് ബസ് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്കിൽ വന്ന രണ്ട് പേർ ആക്രമണം നടത്തുകയായിരുന്നു. ബസിന്റെ ചില്ലുകൾക്കും വൈപ്പറിനും കേടുപാട് സംഭവിച്ചു. യാത്രക്കാർക്ക് പോകാനായി മറ്റൊരു ബസ് ഏർപ്പെടുത്തുമെന്ന് കെഎസ്ആർടിസി കൂട്ടിച്ചേർത്തു.

Read Also: ഇനി ടൂറിസ്റ്റ് വാഹനങ്ങളും ഇലക്ട്രിക്കാകും! അടുത്ത വർഷം മുതൽ നിരത്തിലിറക്കാൻ ഒരുങ്ങി ഈ സംസ്ഥാനം

Share
Leave a Comment