Latest NewsNewsIndia

ഗവർണർ പദവി നിർത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹർജിക്ക് അവതരണാനുമതി ലഭിച്ചു

ന്യൂഡൽഹി: ഗവർണർ പദവി നിർത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയിൽ അവതരണാനുമതി. ഓഗസ്റ്റ് മാസം ബില്ല് രാജ്യസഭയിൽ അവതരിപ്പിക്കും. കൊളോണീയൽ സംസ്‌കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവർണർ പദവിയെന്നാണ് ബില്ലിൽ വ്യക്തമാക്കിയിട്ടുള്ളത്.

Read Also: ആഴ്ചയുടെ അവസാന ദിനം നിറം മങ്ങി ആഭ്യന്തര സൂചികകൾ, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

ജനാധിപത്യസംവിധാനത്തിൽ ഗവർണർ പദവി ആവശ്യമില്ല. പദവി വരുത്തിവെക്കുന്നത് ഭാരിച്ച ചെലവാണെന്നും ബില്ലിൽ പറയുന്നുണ്ട്. കൂടാതെ ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന ബില്ലിനും നരബലി ഉൾപ്പെടെ അന്ധവിശ്വാസങ്ങൾ നിരോധിക്കണമെന്നുള്ള സ്വകാര്യബില്ലിനും അനുമതി ലഭിച്ചു.

Read Also: വയനാട് മെഡിക്കൽ കോളജ്: അടുത്ത അധ്യായന വർഷം ക്ലാസ് ആരംഭിക്കാനായി സൗകര്യങ്ങളൊരുക്കാൻ നിർദ്ദേശിച്ച് മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button