WayanadLatest NewsKeralaNattuvarthaNews

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം : 15 പേര്‍ക്ക് പരിക്ക്

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം

വയനാട്: സുല്‍ത്താന്‍ ബത്തേരിക്ക് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

Read Also : ദര്‍ശനയുടെ ഭർതൃ പിതാവ് യുവതിയോട് ‘പോയി ചാകാൻ’ ആവശ്യപ്പെടുന്നതിൻ്റെ ഓഡിയോ പുറത്ത് വിട്ട് കുടുംബം

രാവിലെ എട്ടിന് സീതാമൗണ്ടില്‍നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. ആറാം മൈലിനും മൂന്നാം മൈലിനും ഇടയില്‍വച്ചാണ് അപകടം നടന്നത്.

Read Also : ഫോൺ എടുക്കാൻ മറന്നാലും ഇനി കുഴപ്പമില്ല! കൂടുതൽ സ്മാർട്ട് ആകാൻ സ്മാർട്ട് വാച്ചുകളിൽ ഈ ഫീച്ചർ എത്തുന്നു

ലോറിക്ക് സൈഡ് കൊടുക്കുമ്പോള്‍ ബസ് സമീപത്തെ കാട്ടിലേക്ക് മറഞ്ഞാണ് അപകടം നടന്നത്. 16 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button