KeralaCinemaMollywoodLatest NewsNewsEntertainment

മാളികപ്പുറത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ: അഞ്‍ജു പാർവതി പ്രഭീഷ്

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾക്ക് പൊതുവെ ഒരു ജനകീയ മുഖമുണ്ടായിരുന്നു. മമ്മൂട്ടിയെ മികച്ച നടനായും, വിൻസി അലോഷ്യസിനെ മികച്ച നടിയായും തിരഞ്ഞെടുത്ത ജൂറി, കണ്ടില്ലെന്ന് നടിച്ചത് മാളികപ്പുറം സിനിമയിലെ പെൺകുട്ടിയുടെ പ്രകടനമാണ്. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയകളിൽ ഇതിനോടകം ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. വഴക്ക് എന്ന ചിത്രത്തിന്റെ പ്രകടനത്തിന് തന്മയയ്ക്ക് ആണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. മാളികപ്പുറത്തിലെ കല്ലുവെന്ന പെൺകുട്ടിക്ക് പ്രത്യേക ജൂറി പരാമർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് പറയുന്നു.

‘മാളികപ്പുറം എന്ന സിനിമയിൽ എല്ലാമെല്ലാം കല്ലു തന്നെയായിരുന്നു. കല്ലു ചിരിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവൾ കരഞ്ഞപ്പോൾ നമ്മൾ കരഞ്ഞു. അവൾ ഭക്തിയോടെ അയ്യപ്പാ എന്ന് വിളിച്ചപ്പോൾ തനുവും മനവും നിറഞ്ഞ ഭക്തി പാരവശ്യത്തോടെ നമ്മളും അയ്യപ്പാ എന്ന് വിളിച്ചു. മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമായിരുന്നില്ല,മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയായിരുന്നു. മതേതര മുഖംമൂടി ഇട്ട കേരളത്തിൻ്റെ sickular ചിന്താഗതിക്കാരുടെ കടയ്ക്കൽ ആഞ്ഞാഞ്ഞു വെട്ടി നൂറ് കോടി ക്ലബ്ബിൽ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ’, അഞ്‍ജു പാർവതി വിമർശിച്ചു.

അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ;

ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാർഡ്
പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാൽ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സർക്കാരിന്റെ സ്വന്തം അവാർഡ്!! അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാർഡ് കിട്ടാനാണ് അല്ലേ?
മികച്ച ബാലതാരങ്ങൾ ആയ തന്മയയും ഡാവിഞ്ചിയും അഭിനയിച്ച ചിത്രങ്ങൾ കണ്ടിട്ടില്ല. അത് കൊണ്ടുതന്നെ വിലയിരുത്തി അവരുടെ അഭിനയത്തെ പ്രതി ഒന്നും പറയാനും ഇല്ല. എങ്കിലും ഒരു സ്‌പെഷ്യൽ ജൂറി പരാമർശം പോലും ആ കുഞ്ഞിന്റെ അഭിനയത്തിന് കിട്ടിയില്ല എന്നത് സങ്കടകരം. മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായ കുടുംബപ്രേക്ഷകർ എന്ന സിനിമാ സംസ്കാരത്തിലെ അവിഭാജ്യ ഘടകത്തെ തിരികെ കൊട്ടകകളിലെത്തിച്ചത് മാളികപ്പുറമാണ്. രണ്ട് വയസ്സുള്ള കുഞ്ഞ് മുതൽ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശി – മുത്തശ്ശന്മാർ വരെ തിയേറ്ററിനുള്ളിൽ കണ്ണിമ ചിമ്മാതെ ആസ്വദിച്ചു കണ്ട സിനിമ .കാതലുള്ള സിനിമയ്ക്ക് ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള പബ്ലിസിറ്റിയും പെയ്ഡ് പ്രൊമോഷനുകളും പെയ്ഡ് റിവ്യൂസും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കാമെന്ന് തെളിയിച്ച സിനിമ. ആ സിനിമയിൽ എല്ലാമെല്ലാം കല്ലു തന്നെയായിരുന്നു. കല്ലു ചിരിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവൾ കരഞ്ഞപ്പോൾ നമ്മൾ കരഞ്ഞു. അവൾ ഭക്തിയോടെ അയ്യപ്പ എന്ന് വിളിച്ചപ്പോൾ തനുവും മനവും നിറഞ്ഞ ഭക്തി പാരവശ്യത്തോടെ നമ്മളും അയ്യപ്പാ എന്ന് വിളിച്ചു.
മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമായിരുന്നില്ല,മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയായിരുന്നു . മതേതര മുഖംമൂടി ഇട്ട കേരളത്തിൻ്റെ sickular ചിന്താഗതിക്കാരുടെ കടയ്ക്കൽ ആഞ്ഞാഞ്ഞു വെട്ടി നൂറ് കോടി ക്ലബ്ബിൽ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button