KottayamLatest NewsKeralaNattuvarthaNews

മുൻ വൈരാ​ഗ്യം മൂലം വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ചു: യു​വാ​വ് പിടിയിൽ

കൂ​വ​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് തു​ണ്ടി​യി​ൽ ടി.​എ​സ്. അ​ജ​യി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. കൂ​വ​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് തു​ണ്ടി​യി​ൽ ടി.​എ​സ്. അ​ജ​യി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ആണ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മണിപ്പൂരിലെ കൂട്ട ബലാത്സം​ഗം: ഒരാൾ കൂടി അറസ്റ്റില്‍, പിടിയിലായത് പ്രായപൂർത്തിയാകാത്ത പ്രതി

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ വീ​ട്ട​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും മ​ക​നെ ചീ​ത്ത വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ണ്ട് ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ ഇ​യാ​ൾ ആ​ക്ര​മി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​ന് ഇ​വ​രു​മാ​യി മു​ന്‍ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​യിരുന്നു ആ​ക്ര​മണം. പ​രാ​തി​യുടെ അടിസ്ഥാനത്തിൽ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ നി​ർ​മ​ൽ ബോ​സ്, എ​സ്ഐ വി.​വി. സു​രേ​ഷ് കു​മാ​ർ, സി​പി​ഒ​മാ​രാ​യ ഹു​സൈ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button