Latest NewsIndiaNews

ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവറുടെ സ്വയംഭോഗം: ലൈംഗികാതിക്രമം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച്‌ യുവതി

ഓട്ടോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആതിര റാപ്പിഡോ ആപ്പില്‍ ബൈക്ക് ബുക്ക് ചെയ്തത്.

ബംഗളുരു: ബൈക്ക് ഓടിക്കുന്നതിനിടെ റാപ്പിഡോ ഡ്രൈവര്‍ സ്വയംഭോഗം ചെയ്തെന്ന പരാതിയുമായി യുവതി. ഓട്ടോയില്‍ വീട്ടിലേക്ക് പോകാനിരുന്ന യുവതി ഓട്ടോ ലഭിക്കാത്തതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറാണ് ലൈംഗികാതിക്രമം നടത്തിയത്. യുവതിയുടെ പരാതിയില്‍ ഡ്രൈവറെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ആതിര പുരുഷോത്തമൻ എന്ന യുവതിയാണ് പരാതി നല്‍കിയത്.

വാട്‌സ് ആപ്പ് സ്ക്രീൻ ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ട് താൻ നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച്‌ ആതിര ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാൻ ബംഗളുരു ടൗണ്‍ ഹാളില്‍ പോയി വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.

READ ALSO: കനത്ത മഴ തുടരുന്നു! കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

ഓട്ടോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആതിര റാപ്പിഡോ ആപ്പില്‍ ബൈക്ക് ബുക്ക് ചെയ്തത്. എന്നാല്‍ ബുക്ക് ചെയ്തിരുന്ന ബൈക്കുമായല്ല ഡ്രൈവര്‍‌ വന്നത്. ആപ്പില്‍ ബുക്ക് ചെയ്ത ബൈക്ക് സര്‍വീസിന് കൊടുത്തിരിക്കുകയാണെന്നും അതിനാലാണ് മറ്റൊരു ബൈക്കില്‍ വന്നതെന്നും ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് അയാളുടെ ആപ്പ് വഴി ബുക്കിംഗ് ശരിവച്ച ശേഷം ബൈക്കില്‍ കയറി. കുറച്ച്‌ സമയത്തിന് ശേഷം ആളില്ലാത്ത ഇടവഴിയിലേക്ക് ബൈക്ക് കയറ്റി. ഈ സമയം പരിസരത്ത് മറ്റ് വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഡ്രൈവര്‍ ഒറ്റക്കൈ കൊണ്ട് വാഹനമോടിക്കുകയും മറ്റൊരു കൈ കൊണ്ട് സ്വയംഭോഗത്തിലേര്‍പ്പെടുകയും ചെയ്തു. ഭയന്നു പോയ തനിക്ക് ഒന്നും മിണ്ടാനായില്ലെന്നും വീടിരിക്കുന്ന സ്ഥലം ഡ്രൈവര്‍ക്ക് മനസിലാകാതിരിക്കാൻ ഇറങ്ങേണ്ട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ ഇറങ്ങിയെന്നും യുവതി പറയുന്നു. തുടർന്ന് വാട്‌സ് ആപ്പില്‍ അയാൾ മെസേജ് അയയ്ക്കാൻ തുടങ്ങി. തുടര്‍ന്ന് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തെന്നും ആതിര ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button