ErnakulamCinemaNattuvarthaMollywoodLatest NewsKeralaNewsEntertainment

എന്തുകൊണ്ട് ദേവനന്ദയെ തള്ളി തന്മയ സോളിനെ തിരഞ്ഞെടുത്തു: വ്യക്തമാക്കി ജൂറി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ‘മാളികപ്പുറം’ എന്ന ചിത്രത്തിലെ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പുരസ്‌കാരം പോലും ലഭിച്ചില്ല എന്നതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്.

എന്നാൽ, ദേവനന്ദ മത്സരത്തിൽ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നു. അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തതെന്ന് ജൂറി വ്യക്തമാക്കി. 50000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് വിജയിക്കു ലഭിക്കുക.

രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പത്തിൽ തിരിച്ചറിയാം! റെയിൽവേയുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന മാറ്റം ഇതാണ്

ചന്തവിള തടത്തിൽ ബ്രദേഴ്‌സ് ലെയിൻ അച്ചാമ്മയുടെ വീട്ടിൽ അരുൺ സോളിന്റെയും ആശയുടെയും മകളാണ് തന്മയ. പട്ടം സർക്കാർ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button