KollamKeralaNattuvarthaLatest NewsNews

15 കിലോയിലധികം കഞ്ചാവുമായി മൂന്നു​പേർ പിടിയിൽ

പു​ത്ത​ൻ​കു​ളം നെ​ടു​വ​ള്ളി ചാ​ലി​ൽ രാ​ജാ​ല​യം വീ​ട്ടി​ൽ രാ​ജേ​ഷ് (36), എ​ഴി​പ്പു​റം പാ​ല​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു (44), എ​ഴി​പ്പു​റം സ​ലാ​ഹു​ദ്ദീ​ൻ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദ്ദീ​ൻ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചാ​ത്ത​ന്നൂ​ർ: പാ​രി​പ്പ​ള്ളി​യി​ൽ എ​ക്​​സൈ​സ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 കി​ലോ 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യി. പു​ത്ത​ൻ​കു​ളം നെ​ടു​വ​ള്ളി ചാ​ലി​ൽ രാ​ജാ​ല​യം വീ​ട്ടി​ൽ രാ​ജേ​ഷ് (36), എ​ഴി​പ്പു​റം പാ​ല​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു (44), എ​ഴി​പ്പു​റം സ​ലാ​ഹു​ദ്ദീ​ൻ മ​ൻ​സി​ലി​ൽ സ​ലാ​ഹു​ദ്ദീ​ൻ (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചാ​ത്ത​ന്നൂ​ർ എ​ക്സൈ​സ് ആണ് പി​ടി​കൂ​ടി​യ​ത്.

Read Also : റഫാൽ യുദ്ധവിമാനങ്ങളിൽ ഇനി ഇന്ത്യൻ നിർമ്മിത ആയുധങ്ങളും ഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യോ​ടെ പാ​രി​പ്പ​ള്ളി മു​ക്ക​ട​യി​ലാ​ണ്​​ സംഭവം​. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തു ​നി​ന്ന്​ കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് മാ​രു​തി കാ​റി​ൽ ക​ഞ്ചാ​വു​മാ​യി വ​ര​വെ ആ​ന്ധ്ര​യി​ൽ​ നി​ന്ന്​ ട്രെ​യി​നി​ൽ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഇ​ട​നി​ല​ക്കാ​ര​ൻ വ​ഴി വാ​ങ്ങു​ക​യാ​യി​രു​ന്നു. ചെ​റു​പാ​ക്ക​റ്റു​ക​ളാ​ക്കി​യാ​ണ് ഇ​വ​ർ കൊ​ല്ല​ത്ത്​ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ഞ്ചാ​വ്​ എ​ത്തി​ച്ചി​രു​ന്ന​ത്.

കൊ​ല്ലം ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ്​ ഇ​വ​രെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button