KeralaLatest NewsNews

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് എ എൻ ഷംസീർ; പരാതി നൽകി ബി.ജെ.പി

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ വിമർശനം ശക്തമാകുന്നു. ഷംസീറിനെതിരെ നിയമനടപടിക്കൊരുങ്ങി ബി.ജെ.പി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ബി.ജെ.പി പരാതി നല്‍കി. ബി.ജെ.പി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഷംസീർ ഇസ്ലാം മതവിശ്വാസിയാണെന്നും അദ്ദേഹം ഹിന്ദു മതത്തെ അവഹേളിച്ചുവെന്നും പരാതിയിൽ പറയുന്നു. യുക്തിചിന്ത വളർത്തുകയാണ് എന്ന വ്യാജേന ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുകയാണ് സ്പീക്കർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഗണപതിയെന്ന ഹൈന്ദവ ആരാധനാമൂർത്തി കേവലം മിത്ത് മാത്രമാണ് എന്ന് ഷംസീർ പ്രസംഗിച്ചിരുന്നു. കുട്ടികളുടെ മുന്നിൽ വെച്ചാണ് പ്രസംഗിച്ചതെന്ന് ഗൗരവതരമാണ്. ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തേയും വിശ്വാസത്തേയും അവഹേളിക്കാനും മതവിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥർ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാനും ലക്ഷ്യം വെച്ചാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഷംസീറിന്റെ പാമര്‍ശത്തിനെതിരെ യുവമോര്‍ച്ചയും, വി എച്ച് പിയും രംഗത്തെത്തിയിരുന്നു. ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗതിയെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്. പുഷ്പക വിമാനമെന്ന പരാമര്‍ശം തെറ്റായ പ്രചരണമാണ്. ടെക്നോളജിയുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണമെന്നുമാണ് ഷംസീര്‍ പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button