PathanamthittaNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം വി​ട്ട് പി​ക്​​അ​പ്​ വാ​ൻ മ​റി​ഞ്ഞ് അപകടം: ഡ്രൈവറുടെ ചെവിയറ്റു

പ​റ​ക്കോ​ട് ക​ളീ​ക്ക​ൽ നൗ​ഫ​ലി​(30)നാ​ണ്​ പ​രി​ക്കേ​റ്റ​ത്

അ​ടൂ​ർ: നി​യ​ന്ത്ര​ണം വി​ട്ട പി​ക്​​അ​പ്​ വാ​ൻ മ​റി​ഞ്ഞ് ഡ്രൈ​വ​റു​ടെ ഇ​ട​തു​ചെ​വി പൂ​ർ​ണ​മാ​യും അ​റ്റു. പ​റ​ക്കോ​ട് ക​ളീ​ക്ക​ൽ നൗ​ഫ​ലി​(30)നാ​ണ്​ പ​രി​ക്കേ​റ്റ​ത്.

കാ​യം​കു​ളം-​പ​ത്ത​നാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മ​രു​തി​മൂ​ട് ജ​ങ്ഷ​ന്​ കി​ഴ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30-നാ​യി​രു​ന്നു അ​പ​ക​ടം. പ​ത്ത​നാ​പു​ര​ത്ത്​ നി​ന്ന്​ അ​ടൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പി​ക്അ​പ്​ വാ​ൻ ശ​ക്ത​മാ​യ മ​ഴ​യെ ​തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ന്‍റെ വ​ല​തു വ​ശ​ത്തേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​നം മ​റി​ഞ്ഞ് നി​ര​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ് ചെ​വി​യ​റ്റ​ത്.

Read Also : ‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു

അ​ടൂ​രി​ൽ​ നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി​യാ​ണ് നൗ​ഫ​ലി​നെ വാ​ഹ​ന​ത്തി​ൽ​ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത്. ഇ​യാ​ളെ ആം​ബു​ല​ൻ​സി​ൽ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ത്തി​ച്ചു. കൂ​ടാ​തെ, ത​ല​ക്ക്​ പ​രി​ക്കേ​റ്റ​തി​നാ​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ഓ​ഫീ​സ​ർ നി​യാ​സു​ദ്ദീ​ൻ, ഫ​യ​ർ ഓ​ഫീസ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, കൃ​ഷ്ണ​കു​മാ​ർ, ദി​നൂ​പ്, സ​ന്തോ​ഷ്, സ​ജാ​ദ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ ഭാ​ർ​ഗ​വ​ൻ, പ്ര​കാ​ശ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button