KeralaLatest NewsNews

സിനിമയില്‍ അവസരം വാഗ്ദാനം നൽകി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, കുറ്റകൃത്യങ്ങള്‍ക്ക് മറ പൊതുജന സംരക്ഷണ സമിതി

തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം നിരവധി കേസുകൾ അബിയുടെ പേരിലുണ്ട്.

തൃശൂര്‍: സിനിമയില്‍ അവസരം നല്‍കാമെന്ന വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേര്‍ അറസ്റ്റില്‍. പടവരാട് തെപ്പാട്ടില്‍ വീട്ടില്‍ അബി (43), പടവരാട് തോട്ടു മാടയില്‍ വീട്ടില്‍ ജാക്കി എന്ന് വിളിക്കുന്ന ടോണി എന്നിവരെയാണ് ഒല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

read also: യൂത്ത് ലീഗ് റാലിയ്ക്കിടെ വിദ്വേഷ മുദ്രാവാക്യം: പതിനേഴുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പൊതുജന സംരക്ഷണ സമിതി എന്ന പേരില്‍ വ്യാജസംഘടനയുണ്ടാക്കിയാണ് അബി നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നു പൊലീസ് വ്യക്തമാക്കി. തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അടക്കം നിരവധി കേസുകൾ അബിയുടെ പേരിലുണ്ട്. സിനിമയില്‍ അവസരം വാഗ്ദനം നല്‍കി പെണ്‍കുട്ടിയുമായി അടുത്ത അബി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ടോണിയ്ക്കും പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button