Latest NewsNewsBusiness

രണ്ട് വിദേശ ബാങ്കുകളിൽ നിന്ന് കോടികൾ സമാഹരിച്ച് അദാനി ഗ്രൂപ്പ്, ലക്ഷ്യം ഇതാണ്

10 ജിഗാവാട്ട് ഉൽപ്പാദനശേഷിയുള്ള സംയോജിത സോളാർ മോഡ്യൂളാണ് കമ്പനി നിർമ്മിക്കുന്നത്

വിദേശ ബാങ്കുകളിൽ നിന്ന് കോടികളുടെ തുക സമാഹരിച്ച് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡാണ് രണ്ട് വിദേശ ബാങ്കുകളിൽ നിന്ന് ധനസമാഹരണം നടത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ബർക്ലെയ്ഡ് പിഎൽസി, ഡോയിച് ബാങ്ക് എന്നിവയിൽ നിന്നും 3,232 കോടി രൂപയാണ് സമാഹരിച്ചിട്ടുള്ളത്.

സോളാർ മോഡ്യൂളുകളും, വിൻഡ് ടർബൈൻ നിർമ്മാണവും ഉൾപ്പെടുന്ന സംയോജിത ഗ്രീൻ ഹൈഡ്രജൻ ബിസിനസിന്റെ നിർമ്മാണത്തിനും വിപുലീകരണത്തിനുമാണ് ഈ തുക വിനിയോഗിക്കുക. 10 ജിഗാവാട്ട് ഉൽപ്പാദനശേഷിയുള്ള സംയോജിത സോളാർ മോഡ്യൂളാണ് കമ്പനി നിർമ്മിക്കുന്നത്. മുന്ദ്ര പ്ലാന്റിന് കീഴിലാണ് നിർമ്മാണം. പ്രതിവർഷം 30 ലക്ഷം ടൺ വരെ ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുന്നതിനായി അടുത്ത 10 വർഷത്തിനുള്ളിൽ ഈ മേഖലയിൽ 4.1 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ലക്ഷ്യം.

Also Read: പ്രിൻസിപ്പൽ നിയമനം: ആർ ബിന്ദു ഇടപെട്ട സംഭവം സത്യപ്രതിജ്ഞ ലംഘനം, മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്ന് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button