KannurKeralaNattuvarthaLatest NewsNews

ആ​യു​ർ​വേ​ദ തി​രു​മ്മ​ൽ-​ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: രണ്ടുപേർ അറസ്റ്റിൽ

സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ ഇടുക്കി നെ​ടും​ക​ണ്ടം കറുകച്ചാൽ മുതിരമലയിലെ വെട്ടിക്കാവുകൽ അ​ന​ന്തു (25), ഇ​വി​ടെ മ​സാ​ജി​നെ​ത്തി​യ തലശ്ശേരി പാ​റാ​ൽ ചെ​മ്പ്ര​യി​ലെ ദേവികൃ​പ​യി​ൽ കെ. റ​ജി​ലേ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ ആ​യു​ർ​വേ​ദ തി​രു​മ്മ​ൽ-​ഉ​ഴി​ച്ചി​ൽ കേ​ന്ദ്ര​ത്തി​ലെ തെ​റ​പ്പി​സ്റ്റാ​യ ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​പ്പു​കാ​ര​നും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ. സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ​ർ ഇടുക്കി നെ​ടും​ക​ണ്ടം കറുകച്ചാൽ മുതിരമലയിലെ വെട്ടിക്കാവുകൽ അ​ന​ന്തു (25), ഇ​വി​ടെ മ​സാ​ജി​നെ​ത്തി​യ തലശ്ശേരി പാ​റാ​ൽ ചെ​മ്പ്ര​യി​ലെ ദേവികൃ​പ​യി​ൽ കെ. റ​ജി​ലേ​ഷ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : അഞ്ചുതെങ്ങ് തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ കടിച്ചുവലിച്ച സംഭവം: മാതാവ് അറസ്റ്റിൽ

ക​ഴി​ഞ്ഞ​ദി​വ​സം സ്ഥാ​പ​ന​ത്തി​ൽ വെ​ച്ചാ​ണ് സം​ഭ​വം. ത​ല​ശ്ശേ​രി ലോ​ഗ​ൻ​സ് റോ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​ വ​രു​ന്ന മ​സാ​ജ് കേ​ന്ദ്ര​ത്തിലെ ജോലിക്കാരി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി നാ​ൽ​പ​തു​കാ​രി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പീ​ഡ​നം എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് യു​വ​തി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​രി വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി​യാ​ണ് യു​വ​തി​യെ മോ​ചി​പ്പി​ച്ച​ത്. ത​ട​ഞ്ഞു​വെ​ക്ക​ൽ, പീ​ഡ​ന​ശ്ര​മം തു​ട​ങ്ങി അ​ഞ്ചോ​ളം വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. സ്ഥാ​പ​ന ഉ​ട​മ ഒ​ളി​വി​ലാ​ണ്. മ​സാ​ജ് കേ​ന്ദ്ര​ങ്ങ​ളു​ടെ മ​റ​വി​ൽ ചി​ല​യി​ട​ത്ത് അ​നാ​ശാ​സ്യം ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തേ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button