Latest NewsKeralaNews

പട്ടികജാതി- പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ കാട്ടുന്നത് കൊലച്ചതി: പി സുധീർ

തിരുവനന്തപുരം: പട്ടികജാതി- വർഗ്ഗ- പിന്നാക്ക വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. സ്വാശ്രയ കോളേജുകളിൽ പഠിക്കുന്ന എസ്‌സി- എസ്ടി വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. കഴിഞ്ഞ 3 വർഷമായി സർക്കാർ ഈ തുക നൽകാത്തത് വിദ്യാർത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

Read Also: താരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂതാരനെ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്ക് ഉപയോ​ഗിക്കൂ

ഇത് ദളിത് സമൂഹത്തോട് കാട്ടുന്ന കൊലച്ചതിയാണ്. വിദ്യാർത്ഥികളുടെ ഭരണഘടനപരമായ അവകാശത്തെ സർക്കാർ ലംഘിക്കുകയാണ്. ഫീസടക്കാത്തതിനാൽ വിദ്യാർത്ഥികൾക്ക് കോളേജുകൾ ഹാജർ നൽകുന്നില്ല. ഹാജരില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. ഇത്തരത്തിൽ വിദ്യാർത്ഥികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസടക്കാത്തത് എന്ന് വ്യക്തമാക്കണം. അതിനു വേണ്ടി വകയിരുത്തിയ പണം എന്തിനാണ് വകമാറ്റി ചെലവഴിച്ചതെന്ന് അദ്ദേഹം ചോദിക്കുന്നു.

കോടി കണക്കിന് രൂപയാണ് സർക്കാർ കോളേജുകൾക്ക് നൽകാനുള്ളത്. അടിയന്തരമായി വിദ്യാർത്ഥികളുടെ ഫീസ് മുഴുവൻ അടയ്ക്കാൻ സർക്കാർ തയ്യാറാകണം. ഒബിസി, ഒഇസി വിദ്യാർത്ഥികളുടെ ഫീസും സർക്കാർ കഴിഞ്ഞ 3 വർഷമായി നൽകുന്നില്ല. സംസ്ഥാന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് അടക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും പി സുധീർ കൂട്ടിച്ചേർത്തു.

Read Also: പാസ്‌പോർട്ട് ഇല്ലാതെ വിമാന ടിക്കറ്റ് ചെയ്യാൻ ശ്രമം: പാക് സ്വദേശിനി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button