Latest NewsNewsBusiness

സോഷ്യൽ മീഡിയകളിൽ ഇടം നേടി സ്റ്റാർ ചിഹ്നമുളള നോട്ടുകൾ! വ്യക്തത വരുത്തി റിസർവ് ബാങ്ക്

2006 ആഗസ്റ്റ് വരെ പുറത്തിറക്കിയ പുതിയ നോട്ടുകളിൽ സീരിയൽ നമ്പറുകളാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്

സ്റ്റാർ ചിഹ്നമുളള കറൻസി നോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയതോടെ, പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റാർ ചിഹ്നമുളള കറൻസി നോട്ട് മറ്റേതൊരു നിയമപരമായ ബാങ്ക് നോട്ടിനും സമാനമാണെന്ന് ആർബിഐ വ്യക്തമാക്കി. നോട്ടുകളിൽ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ച സാഹചര്യത്തിലാണ് ആർബിഐയുടെ പ്രതികരണം.

‘നമ്പർ പാനലിൽ പ്രിഫിക്സിനും, സീരിയൽ നമ്പറിനും ഇടയിൽ ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുണ്ടെന്നതൊഴിച്ചാൽ, ഇത്തരം നോട്ടുകൾ നിയമപരമായി സാധുത ഉള്ളവയാണ്’, ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. ചിഹ്നം ഒരു ഐഡന്റിഫയറാണെന്നും ആർബിഐ അറിയിച്ചു. 2006 ആഗസ്റ്റ് വരെ പുറത്തിറക്കിയ പുതിയ നോട്ടുകളിൽ സീരിയൽ നമ്പറുകളാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രിഫിക്‌സിനൊപ്പം ഒരു സീരിയൽ നമ്പർ ഉണ്ട്. സീരിയൽ നമ്പറുള്ള നോട്ട് കേടായാൽ പുതിയത് പ്രിന്റ് ചെയ്ത നോട്ട് മാറ്റി പകരം വയ്ക്കുന്നതിന് ‘സ്റ്റാർ സീരീസ്’ നമ്പറിംഗ് ഉപയോഗിക്കും.

Also Read: ആശുപത്രിലെ ഐസിയു പീഡനക്കേസ്: പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയില്ല, പരാതിയുമായി അതിജീവിത

shortlink

Related Articles

Post Your Comments

Related Articles


Back to top button