KeralaLatest NewsNews

‘കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്?’: റോസാപ്പൂ വെച്ച് ഫോട്ടോഷോപ്പ് ചെയ്ത പൈങ്കിളിച്ചിത്രമല്ല നീതി ബോധമെന്ന് വിമർശനം

തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വേദന പങ്കുവെച്ച കേരള പൊലീസിന് രൂക്ഷ വിമർശനം. പെൺകുട്ടിയെ ജീവനോടെ മാതാപിതാക്കൾക്ക് അരികിൽ എത്തിക്കാനുള്ള ശ്രമം വിഫലമായെന്ന് പറഞ്ഞ പോലീസ്, ‘മകളേ… മാപ്പ്’ എന്നൊരു കാർഡും തങ്ങളുടെ ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഒരു ചോന്ന റോസാപ്പൂവിന്റെ ചിത്രം വെച്ച് സെന്റി ഡയലോഗടിച്ചാലൊന്നും ഒഴിവാകുന്നതല്ല ഒരു പെൺകുട്ടിയുടെ അതിക്രൂരമായ കൊലയുടെ ഉത്തരവാദിത്വമെന്ന് മാധ്യമപ്രവർത്തക മനില സി മോഹൻ തന്റെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. നിയമപാലനത്തിലെ വീഴ്ചകൾ ആണ് ഉണ്ടായതെന്നും, സാമൂഹ്യസുരക്ഷയുടെ പരാജയമാണിതെന്നും കുറിപ്പിൽ പറയുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്;

കേരള പോലീസിന്റെ എഫ്.ബി. പേജിൽ വന്ന കാർഡാണ്.
പ്രഹസനത്തിന്റെ അങ്ങേയറ്റം.
കൊല്ലപ്പെട്ട കുഞ്ഞിനെന്ത് മാപ്പ്?
“ചാന്ദ്നിയെ ജീവനോടെ മാതാപിതാക്കൾക്കരികിലെത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി ” ഹാ!
ഒരു ചോന്ന റോസാപ്പൂവിന്റെ ചിത്രം വെച്ച് സെന്റി ഡയലോഗടിച്ചാലൊന്നും ഒഴിവാകുന്നതല്ല ഒരു പെൺകുട്ടിയുടെ അതിക്രൂരമായ കൊലയുടെ ഉത്തരവാദിത്വം. നിയമപാലനത്തിലെ വീഴ്ചകൾ. സാമൂഹ്യസുരക്ഷയുടെ പരാജയം.
93 വയസ്സുള്ള ഒരു മനുഷ്യനെ, ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇതേ കേരള പോലീസ്.
2016 ൽ നിലമ്പൂർ ഏറ്റുമുട്ടൽ കൊലപാതകത്തിനെതിരെ പ്രതിഷേധിച്ചതിനെടുത്ത കേസിലാണ് അറസ്റ്റും റിമാന്റും.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ പോലീസാണ് പോലും. മുഖ്യമന്ത്രിയുടെ വകുപ്പാണ് പോലും ആഭ്യന്തരം.
ഗ്രോ വാസു ജാമ്യം വേണ്ടെന്ന് വെച്ചതിന്റെ രാഷ്ട്രീയവും ചരിത്രവും മനസ്സിലാവാൻ പാടുപെടും ഈ റോസാപ്പൂ പോലീസ്.
നീതി ബോധം, റോസാപ്പൂ വെച്ച് ഫോട്ടോഷോപ്പ് ചെയ്ത പൈങ്കിളിച്ചിത്രമല്ല.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button