KollamLatest NewsKeralaNattuvarthaNews

പി​ക്ക​പ്പി​ല്‍ ത​ടി ക​യ​റ്റി വാ​ഹ​നം മു​ന്നോ​ട്ടു എ​ടുക്കു​ന്ന​തി​നി​ടെ ഹുക്കി​ല്‍ കു​രു​ങ്ങി തൊ​ഴി​ലാ​ളി മരിച്ചു

പ​ത്ത​ടി കൈ​ത​ക്കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​നാ​ഫ് (49) ആണ് മരിച്ചത്

അ​ഞ്ച​ല്‍: പി​ക്ക​പ്പി​ല്‍ ത​ടി ക​യ​റ്റി വാ​ഹ​നം മു​ന്നോ​ട്ടു എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹുക്കി​ല്‍ കു​രു​ങ്ങി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി മരിച്ചു. പ​ത്ത​ടി കൈ​ത​ക്കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മ​നാ​ഫ് (49) ആണ് മരിച്ചത്.

Read Also : ‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പലരും വന്നില്ല, ആരായാലും മനുഷ്യനല്ലേ? പൂജാരിയായി ഞാൻ വന്നു’

ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരത്തോടെ​ ഏ​രൂ​ര്‍ പ​ത്ത​ടി തോ​ലൂ​ർ ഭാ​ഗ​ത്തായാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ലോ​ഡ് ക​യ​റ്റി ക​യ​ര്‍ കെ​ട്ടാ​നാ​യു​ള്ള ഹുക്കി​ല്‍ മ​നാ​ഫ് കു​രു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​യ്ക്കും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്കും ഗു​രു​ത​ര പ​രി​ക്കേറ്റ മ​നാ​ഫിനെ ആദ്യം അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തുടർന്ന്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റു​ക​യാ​യി​രു​ന്നു.

എന്നാൽ, ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്ക​വേ വ​ഴി​മ​ധ്യേ മ​നാ​ഫ് മ​രി​ക്കുകയായിരുന്നു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത ഏ​രൂ​ര്‍ പൊലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button