KeralaLatest NewsNews

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഉടന്‍ നടപ്പാക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കേന്ദ്രം ഉടന്‍ നടപ്പിലാക്കില്ലെന്ന് സൂചന. സിവില്‍ കോഡ് ഇപ്പോള്‍ നടപ്പാക്കേണ്ടെന്ന നിലപാടിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം എത്തിയതായാണ് വിവരം. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. വിഷയം സങ്കീര്‍ണമാണെന്നും കൂടുതല്‍ പഠനം ആവശ്യമെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് വരെ വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്താനും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നുണ്ട്. അതേസമയം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ് നിലപാട് മയപ്പെടുത്തിയത്.

Read Also; ബംഗാളില്‍ തൃണമൂലുകാർ വലിച്ചെറിഞ്ഞ ബാലറ്റ് പെട്ടികള്‍ കുളത്തില്‍ നിന്ന് കണ്ടെടുത്തു

ഭോപ്പാലില്‍ പൊതുപരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചയാക്കിയത്. പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഇത് അധികം വൈകാതെ നടപ്പാക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നു. ഇതോടെ, പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി പലയിടത്തും രംഗത്തെത്തി. എന്നാല്‍ പാര്‍ലമെന്റില്‍ വിഷയം എത്തിക്കാതെ സജീവ വിഷയമായ ചര്‍ച്ചയാക്കി നിലനിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ബിജെപി അംഗങ്ങളുടെ ഭാഗത്ത് നിന്ന് സ്വകാര്യ ബില്ലായി വിഷയം പാര്‍ലമെന്റില്‍ എത്തിക്കാനും ആലോചിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button