Latest NewsNewsIndia

പശ്ചിമ ബംഗാളില്‍ വീണ്ടും അക്രമം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും സംഘര്‍ഷം. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് തൃണമൂല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും അദ്ദേഹത്തിന്റെ അനുയായികളും തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട തൃണമൂല്‍ വനിതാ സ്ഥാനാര്‍ത്ഥികളില്‍ ഒരാളെ ആക്രമിച്ചതാണ് ഏറ്റമുട്ടലിലേക്ക് നയിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് അവസാനിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും സംസ്ഥാനത്ത് സംഘര്‍ഷങ്ങള്‍ തുടരുകയാണ്.

ടിഎംസി സ്ഥാനാര്‍ത്ഥി പരുളി ലഷ്‌കറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായികള്‍ മര്‍ദ്ദിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. പരുളി ലഷ്‌കറിനെ കാനിംഗ് സബ് ഡിവിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരുളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ ആക്രമിക്കപ്പെട്ടത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് ബബ്ലു ലഷ്‌കര്‍ ഈ ആരോപണം നിഷേധിക്കുകയും കുടുംബ പ്രശ്നങ്ങളാണ് സംഘര്‍ഷത്തിന് കാരണമെന്ന് പറയുകയും ചെയ്തു.

അതേസമയം തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അനുയായികളും ആരോപിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ രണ്ട് അനുയായികളെ ഹെല്‍ത്ത് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവരുടെ നിലയും ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button