KottayamKeralaNattuvarthaLatest NewsNews

മു​റു​ക്കാ​ൻ ക​ട​യു​ടെ മു​ൻ​വ​ശം ഇ​രു​ന്ന്​ മ​ദ്യ​പി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത ദമ്പതികൾക്കുനേരെ ആക്രമണം: മൂന്നുപേർ പിടിയിൽ

പേ​രൂ​ർ ചെ​റു​വാ​ണ്ടൂ​ർ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് വീ​ട്ടി​ൽ ജോ​ളി സ്റ്റീ​ഫ​ൻ (52), പേ​രൂ​ർ മ​ന്നാ​മ​ല തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദ് (26), പേ​രൂ​ർ ചെ​റ്റ​യി​ൽ ക​വ​ല ഭാ​ഗ​ത്ത് മാ​ന്തോ​ട്ട​ത്തി​ൽ വി​വേ​ക് (30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഏ​റ്റു​മാ​നൂ​ർ: മു​റു​ക്കാ​ൻ ക​ട​യു​ടെ മു​ൻ​വ​ശം ഇ​രു​ന്ന്​ മ​ദ്യ​പി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​നെ​യും ഭാ​ര്യ​യെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. പേ​രൂ​ർ ചെ​റു​വാ​ണ്ടൂ​ർ പ​ടി​ഞ്ഞാ​റെ​ക്കു​റ്റ് വീ​ട്ടി​ൽ ജോ​ളി സ്റ്റീ​ഫ​ൻ (52), പേ​രൂ​ർ മ​ന്നാ​മ​ല തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദ് (26), പേ​രൂ​ർ ചെ​റ്റ​യി​ൽ ക​വ​ല ഭാ​ഗ​ത്ത് മാ​ന്തോ​ട്ട​ത്തി​ൽ വി​വേ​ക് (30) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും നീക്കണമെന്ന് നിർദ്ദേശം

ഏ​റ്റു​മാ​നൂ​ർ-​മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ൽ കോ​ണി​ക്ക​ൽ ഷാ​പ്പും​പ​ടി ഭാ​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​റു​ക്കാ​ൻ ക​ട ന​ട​ത്തു​ന്ന മ​ധ്യ​വ​യ​സ്ക​നെ​യും ഭാ​ര്യ​യെ​യു​മാ​ണ്​ ഇ​വ​ർ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​ത്. രാ​ത്രി ഈ ​ക​ട​യു​ടെ മു​ൻ​വ​ശ​ത്ത്​ ഇ​രു​ന്ന് പ്ര​തി​ക​ൾ മ​ദ്യ​പി​ച്ച​തി​നെ മ​ധ്യ​വ​യ​സ്ക​ന്‍റെ ഭാ​ര്യ ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഇ​രു​മ്പു​പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് മ​ധ്യ​വ​യ​സ്ക​നെ​യും ഭാ​ര്യ​യെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, മു​റു​ക്കാ​ൻ ക​ട സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ സാ​ഗ​ർ എം.​പി, സി.​പി.​ഒ മ​നോ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button