Latest NewsCinemaNewsIndiaEntertainmentKollywoodMovie Gossips

‘അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്’: തുറന്ന് പറഞ്ഞ് രജനീകാന്ത്

ചെന്നൈ: തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനമെന്ന് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. റിലീസാകാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നും ഇന്നത്തേതിനെക്കാള്‍ വലിയ താരമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘മദ്യം എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സമൂഹത്തെ സേവിക്കുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണ് മദ്യപാനം,’ രജനീകാന്ത് പറഞ്ഞു. മദ്യവും സിഗരറ്റും സ്റ്റൈലിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന താരം ആദ്യമായാണ് ഈ സ്വഭാവം ഒരു മോശം കാര്യമായി തുറന്ന് സമ്മതിക്കുന്നത്.

കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം: ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് എംവിഡി

ജയിലറിലെ ‘ഹുകം’ എന്ന ഗാനത്തെപ്പറ്റിയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി. ഈ ഗാനം ആദ്യം കേട്ടപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു എന്നും എന്നാല്‍, അതില്‍ നിന്നും സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്ക് ഒഴിവാക്കാന്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവി തന്നെ അലട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button