വിവാഹിതരായിട്ടും ​ഗർഭിണികളാകാത്ത സ്ത്രീകളെ ലൈംഗികവേഴ്ചയിലൂടെ ​ഗർഭംധരിപ്പിക്കണം: ജോലിക്കപേക്ഷിച്ച യുവാവിന് സംഭവിച്ചത്

കണ്ണൂർ: കുട്ടികളില്ലാത്ത സ്ത്രീകളുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ട് ഗർഭം ധരിപ്പിക്കുന്ന ജോലിക്ക് അപേക്ഷിച്ച യുവാവിന് നഷ്ടമായത് അര ലക്ഷം രൂപ. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗർഭിണിയാക്കാൻ ആളെ ആവശ്യമുണ്ടെന്ന ഓൺലൈൻ പരസ്യമാണ് യുവാവിന് കെണിയായത്. മാഹിയിലെ ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിലെ ജീവനക്കാരനായ സാജൻ ബട്ടാരി എന്ന 34കാരനാണ് പണം നഷ്ടമായത്.

പ്രതിമാസം അ‍ഞ്ചുലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിഫലമാണ് ഈ ജോലിക്ക് കിട്ടുക എന്നായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്.മാഹിയിൽ എത്തി ജോലി ചെയ്തു വരുന്ന യുവാവാണ് കേട്ടു കേൾവിയില്ലാത്ത ഈ തട്ടിപ്പിന് ഇരയായത്. സാജൻ ബട്ടേരി എന്ന ഇതര സംസ്ഥാന തൊഴിലാളി ഓൺലൈൻ തട്ടിപ്പുകാരുടെ പ്രലോഭനത്തിൽ വീണതു മൂലം നഷ്ടപ്പെട്ടത് അക്കൗണ്ടിലുണ്ടായിരുന്ന അരലക്ഷത്തോളം രൂപയാണ്.

മാഹി ദേശീയ പാതയ്ക്ക് സമീപത്തെ ലോഡ്ജിലാണ് സാജൻ ബട്ടേരി എന്ന 34കാരൻ ജോലി ചെയ്യുന്നത്. ഇതിനിടിലാണ് ഫോണിലേക്ക് ആ മെസേജ് എത്തുന്നത്. വിവാഹിതരായിട്ടും ​ഗർഭിണികളാകാത്ത സ്ത്രീകളെ ലൈം​ഗിക വേഴ്ചയിലൂടെ ​ഗർഭം ധരിപ്പിക്കാൻ ആവശ്യക്കാരെ തേടുന്നു എന്ന പരസ്യമായിരുന്നു അത്. പരസ്യം കണ്ട് ബന്ധപ്പെട്ട സാജന് നേരത്തെ ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ചവരുടെ വിവരങ്ങളും അവർക്ക് ലഭിച്ച പണത്തിൻ്റെ കണക്കുകളും ഫോണിലേക്ക് എത്തി. ഇതോടെകണ്ണുമടച്ച് നിബന്ധനകൾ പാലിക്കാൻ താൻ തയ്യാറാണെന്ന് സാജൻ അറിയിക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ഗർഭം ധരിക്കാത്ത സ്ത്രീകളെ ലൈംഗിക വേഴ്ചയിലൂടെ ഗർഭിണിയാക്കാൻ ആളെ ആവശ്യമുണ്ടെന്നതായിരുന്നു ഓൺലൈനിൽ വന്ന പരസ്യം. ഇത് കണ്ടപാടെ തന്നെ ആവേശത്തിൽ ചാടിയിറങ്ങിയ സാജൻ ബട്ടാരി പരസ്യത്തിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. ഈ ‘ ജോലി ‘ ചെയ്ത് അര ലക്ഷം രൂപ ലഭിച്ചതിന്റെ വ്യാജ സക്രീൻ ഷോട്ടുകൾ തട്ടിപ്പ് സംഘം സാജൻ ബട്ടാരിയക്ക് വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.

പെട്ടെന്ന് ആർക്കും ഈ ജോലിക്ക് കയറാൻ പറ്റില്ലെന്നും രഹസ്യ ജോലിയായതു കൊണ്ടു തന്നെ ജോലിക്ക് കയറുന്നതിന് മുൻപ് കുറച്ചധികം കാര്യങ്ങളുണ്ടെന്നും സാജന് അറിയിപ്പ് കിട്ടി. ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രൊസസിങ് ചാർജുകൾ എല്ലാം ചേർത്ത് ആദ്യം 49,500 രൂപ അടയ്ക്കണമെന്നായിരുന്നു യുവാവിനു ഇതുസംബന്ധിച്ചു ലഭിച്ച സന്ദേശം. ലക്ഷങ്ങൾ കിട്ടുമ്പോൾ എന്തിനാണ് ആയിരങ്ങൾക്കു വേണ്ടി നമ്മൾ സംശയിക്കുന്നതെന്ന് കരുതിയ സാജൻ ക്യൂആർ കോഡ് അയച്ചു കൊടുത്തു. സാജൻ്റെ അക്കൗണ്ട് സ്ഥിതി ചെയ്യുന്ന യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ നിക്ഷേപത്തിൽ നിന്നു അപ്പോൾത്തന്നെ 49,500 രൂപ പോയി. പക്ഷേ പിന്നെ വന്നില്ല.

പിന്നെ ജോലിയെക്കുറിച്ചോ ജോലി നൽകാമെന്ന് പറഞ്ഞ മെസേജിനെക്കുറിച്ചോ യാതൊരു അറിവുമില്ല. ഇതെന്താ സംഭവമെന്ന് എത്രയാലോചിച്ചിട്ടും സാജന് പിടുത്തം കിട്ടിയില്ല. ഒടുവിൽ കഷ്ടപ്പെട്ടാണെങ്കിലും പണം പോയ വിവരം ജോലി ചെയ്യുന്ന ലോ‍ഡ്ജിൻ്റെ ഉടമയോട് പറഞ്ഞു. തൻ്റെ ജോലിക്കാരൻ്റെ വിഷമത്തിൽ പങ്കുചേർന്ന ലോഡ്ജ് ഉടമ മാഹി പൊലീസിനോട് കാര്യങ്ങൾ വിശദീകരിച്ച് പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത മാഹി സിഐ കെബി മനോജ് സൈബർ സെല്ലിൻ്റെ സഹായത്തോടെ അന്വേഷണം ഏറ്റെടുക്കുകും ചെയ്തു.

പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. രാജസ്ഥാൻ ഉൾപ്പെടെയുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പുകാരെന്ന് വ്യക്തമായിട്ടുണ്ട്. കോടതി അനുമതി ലഭിച്ചാൽ പണം യുവാവിനു തിരികെ ലഭിക്കുമെന്നുള്ള ശുഭപ്രതീക്ഷയുമുണ്ട്. അതേസമയം പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Share
Leave a Comment