KannurLatest NewsKeralaNattuvarthaNews

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: നാലംഗ സംഘം കാറിലേക്ക് വലിച്ചു, സംഭവം കണ്ണൂരിൽ

കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്

കണ്ണൂർ: സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ച് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ, കുതറി മാറിയ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

Read Also : വായ്പാ കുടിശികയുടെ പേരില്‍ പൊന്നാനിയില്‍ പട്ടിക ജാതി കുടുംബത്തെ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

കണ്ണൂർ കക്കാട് നിന്ന് പള്ളിക്കുന്നിലേക്ക് പോകുന്ന ഇടവഴിയിൽ വച്ചാണ് സംഭവം. സ്കൂൾ യൂണിഫോമിലായിരുന്നു പെൺകുട്ടിയെ കാറിലുണ്ടായിരുന്ന നാലുപേർ പിടിച്ച് വലിച്ച് കാറിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരും മുഖംമൂടി ധരിച്ചിരുന്നു. ഈ സമയത്ത് സമീപത്ത് ആളുകളുണ്ടായിരുന്നില്ല. എതിർ ദിശയിൽ ഓട്ടോറിക്ഷ വന്നുവെന്നും ഇത് കണ്ട് കാർ തിരികെ പോയെന്നുമാണ് നാട്ടുകാർ പറയുന്നത്.

പേടിച്ചോടിയ പെൺകുട്ടിയോട് സമീപത്തുണ്ടായിരുന്ന കടയുടമ സമാധാനിപ്പിച്ച് വിവരം ചോദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button