KannurLatest NewsKeralaNattuvarthaNews

മുടി വെട്ടാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ കുട്ടിയെ കണ്ടെത്തി : ഷസിനെ കണ്ടെത്തിയത് ബംഗളൂരുവിൽ നിന്ന്

കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ(16) ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്

കണ്ണൂർ: കണ്ണൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. കണ്ണൂർ കക്കാട് നിന്ന് കാണാതായ മുഹമ്മദ് ഷസിനെ(16) ബംഗളൂരുവിൽ നിന്നാണ് കണ്ടെത്തിയത്.

ഈ മാസം 17-ന് ആണ് ഷസിനെ കാണാതായത്. മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. ജൂലൈ 17 ന് രാവിലെ മുടിവെട്ടാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഷസിൻ. എന്നാൽ, ഏറെ വൈകിയിട്ടും തിരിച്ചു വന്നില്ല. മുടി മുറിക്കാൻ പറഞ്ഞ് ഉമ്മ കൊടുത്തുവിട്ട നൂറുരൂപയുമായാണ് ഷസിൻ പോയത്.

Read Also : ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും കിട്ടിയിട്ടില്ലായിരുന്നു. സമീപത്തെ സിസിടിവികളെല്ലാം കേന്ദ്രീകരിച്ച് ഷസിനായി തിരച്ചിൽ നടത്തി. വീട്ടിൽ നിന്ന് ഇറങ്ങിയ ഷസ് സുഹൃത്തുക്കളുടെ ആരുടെയും വീട്ടിലേക്ക് പോയിരുന്നില്ല. ആരെയും വിളിച്ചിട്ടുമില്ല. മുടിവെട്ടാൻ പോയ ഷസ് അടുത്തുളള കടകളിലൊന്നും എത്തിയിട്ടില്ലെന്നും വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button