ThiruvananthapuramKeralaNattuvarthaLatest NewsNews

‘എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ, എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല’: എഎൻ ഷംസീർ

തിരുവനന്തപുരം: എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ഒരു മതവിശ്വാസിയെയും മുറിവേൽപ്പിക്കാനല്ല പരാമർശം നടത്തിയതെന്നും വ്യക്തമാക്കി സ്പീക്കർ എഎൻ ഷംസീർ. ഒരു മതവിശ്വാസിയെയും മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ശാസ്ത്രാവബോധം വളർത്തണമെന്നു പറയുന്നത് എങ്ങനെ മതത്തിന് എതിരാകും എന്നും ഷംസീർ ചോദിച്ചു.

‘എല്ലാ മതവിശ്വാസത്തെയും ബഹുമാനിക്കുന്ന ആളാണ് ഞാൻ. ഒരു മതവിശ്വാസിയെയും മുറിവേൽപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചർച്ചകൾ നടക്കുന്നത് ദൗർഭാഗ്യകരമാണ്. എനിക്ക് മുൻപും പലരും ഇത്തരം പരാമർശം നടത്തിയിട്ടുണ്ട്. അതേ ഞാനും പറഞ്ഞിട്ടുള്ളു. ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താനല്ല പരാമർശം. വിദ്യാർത്ഥി സംഘടനാ രംഗത്തിലൂടെ, യുവജന സംഘടനാ രംഗത്തിലൂടെ പൊതുരാഷ്ട്രീയത്തിലേക്കു വന്നയാളാണു ഞാൻ. എന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല,’ എഎൻ ഷംസീർ വ്യക്തമാക്കി.

ഗണപതിയെ അവഹേളിച്ചുകൊണ്ട് എ.എന്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം, ഡിജിപിയ്ക്ക് പരാതി നല്‍കി ഹിന്ദു ഐക്യവേദി

ഇന്ത്യയ്ക്കകത്ത് വെറുപ്പിന്റെ ക്യാംപെയിൻ നടക്കുകയാണ്. കേരളം ഒരുപരിധി വരെ അതിനെ തടയിട്ടുനിർത്തിയിരിക്കുകയാണെന്നും ആ വെറുപ്പിന്റെ ക്യാംപെയിൻ ഇവിടെ തുടങ്ങാനാണു ശ്രമം എന്നും ഷംസീർ പറഞ്ഞു. കേരളത്തിലെ വിശ്വാസി സമൂഹം അതിനെ തള്ളുമെന്നും വിശ്വാസികൾ തന്റെയൊപ്പമാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button